കേരളം

താരസംഘടനയായ അമ്മ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി. താരനിശകളില്‍ നിന്ന് ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു എന്ന പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. നടന്‍ ദിലീപിന്റെ ഡി സിനിമാസ് കെട്ടിട സമുച്ചയത്തിനു പിന്നിലുള്ള തട്ടിപ്പിനു പിന്നാലെയാണ് താരസംഘടനയും നിയമക്കുരുക്കില്‍ പെടുന്നത്.

വിദേശത്തുള്‍പ്പെടെ അമ്മ നടത്തിയ താരനിശകളിലൂടെ എട്ടുകോടി രൂപയിലേറെ പ്രതിഫലം ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതില്‍ രണ്ടു കോടി മാത്രമേ കണക്കില്‍ കാണിച്ചിട്ടുള്ളു. ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് വ്യക്തമാക്കിയത്.

ഇതേപ്പറ്റിയുള്ള കൃത്യമായ കണക്കുകളും രേഖകളും കാണിക്കാന്‍ സംഘടനയ്ക്ക് സാധിച്ചട്ടില്ല. ഇതു സംബന്ധിച്ച് വിശവവിരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് അമ്മയ്ക്ക് നിര്‍ദേശം നല്‍കി. അതിനിടെ നികുതി വെട്ടിപ്പിനെതിരായ നടപടിയ്‌ക്കെതിരെ അമ്മ ആദായനികുതി വകുപ്പിന്റെ അപ്പീല്‍ അതോറിട്ടിയെ സമീപിച്ചിരിക്കുകയാണ്. റിക്കവറി അടക്കമുള്ള നടപടിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേയും വാങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു