കേരളം

നഴ്‌സ് സമരം: മുഖ്യമന്ത്രിയുമായി നിര്‍ണായക ചര്‍ച്ച ഇന്ന്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ന് രാത്രിമുതല്‍ പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായി മുഖ്യമന്ത്രി നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്. നാല് മണിക്കാണ് ചര്‍ച്ച. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാപ്രതിനിധികളാണു പങ്കെടുക്കുന്നത്.രാവിലെ 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും.കഴിഞ്ഞ 10നു ചേര്‍ന്ന മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഈ യോഗത്തില്‍ അംഗീകരിച്ചു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ശേഷമാണ് ഇപ്പോള്‍ മുഖ്യമന്ത്രി നഴ്‌സുമാരുമായി ചര്‍ച്ച നടത്തുന്നത്.ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ ഇന്നുരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്നാണ് അറിവ്. 

ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ സംഘടനയും ആശുപത്രി മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളമായി നല്‍കണമെന്ന നഴ്‌സുമാരുടെ ആവശ്യം ആശുപത്രി മാനേജുമെന്റുകള്‍ അംഗീകരിച്ചില്ല. നഴ്‌സുമാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ലെന്നു ചര്‍ച്ചയ്ക്കുശേഷം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു. നഴ്‌സുമാരുട സമരത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്