കേരളം

മെഡിക്കല്‍ കോഴ: അങ്ങനെയൊരു റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളജ് കോഴയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗമായ തനിക്കറിയില്ല. മാധ്യമങ്ങളില്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നത് ബോധപൂര്‍വമാണോയെന്ന് പാര്‍ട്ടി അന്വേഷിക്കും. വാര്‍ത്തകളില്‍ പറയുംപോലെ കോഴ വാങ്ങിയതായി ആരെങ്കിലും സമ്മതിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നാണ് ഇത്തരമൊരു കോഴ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ഒന്നില്‍നിന്നും ഒളിച്ചോടുന്നില്ല. ഇത്തരമൊരു കമ്മിഷനെ നിയോഗിക്കുന്ന പതിവ് പാര്‍ട്ടിയിലുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കോര്‍ കമ്മിറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത്. അങ്ങനെ ചര്‍ച്ച ചെയ്യാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് പൊതുമധ്യത്തില്‍ ്അഭിപ്രായം പറയാനാവില്ല.

അഴിമിതി വിരുദ്ധ പ്രതിച്ഛായയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിക്കുള്ളത്. അതു തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ കാര്യം വെള്ളിയാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി