കേരളം

അമ്മയുടെ നികുതിവെട്ടിപ്പ് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളിധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചലചിത്ര സംഘടനയായ അമ്മ നടത്തിയ നികുതിവെട്ടിപ്പ് ജ്യൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇന്നസെന്റും ഇടത് എംഎല്‍എമാരുമാണ് അമ്മയെ നയിക്കുന്നത്. സത്യങ്ങള്‍ പുറത്തവരാന്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എട്ട് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പാണ് സംഘടന നടത്തിയിരിക്കുന്നത്. താരനിശകളുടെ പ്രതിഫലം മറച്ചുവെച്ചെന്നും ആദായനികുതി വകുപ്പ് ചൂണ്ടികാട്ടുന്നു.

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം, ആദ്യ സീസണ്‍ പരാജയപ്പെട്ടിട്ടും ക്രിക്കറ്റ്ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്തുന്നത് എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നുമാണ് വിലയിരുത്തുന്നത്. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും നികുതി വെട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നായിരുന്നു പിടി തോമസ് എംഎല്‍എയുടെ പ്രതികരണം. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു