കേരളം

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ടിന്റെ സത്യസന്ധത പരിശോധിക്കണം: സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിക്കപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും പരിശോധിക്കണമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ നേതാക്കള്‍ കുടുങ്ങിയിട്ടുണ്ടോ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അവലോകനം ചെയ്യുന്ന സമയമാണിത്. പാര്‍ട്ടി നേതൃത്വം അന്വേഷണ റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും പരിശോധിച്ച് ഒരു നിഗമനത്തിലെത്തും. 

കേന്ദ്രത്തിലും പാര്‍ട്ടിയ്‌ക്കൊരു നാഥനുണ്ട്. എല്ലാവരും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയുടെ അന്തസും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നുണ്ടാകും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ല. അതെന്താണെങ്കിലും തെളിയിക്കപ്പെടട്ടെയെന്നും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''