കേരളം

പരാതിക്കാരിക്ക്‌ മാനസിക രോഗമെന്ന് സഹോദരി; എംഎല്‍എ സംസാരിച്ചത് കുടുംബ കാര്യങ്ങളെന്ന് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളം എംഎല്‍എ എം.വിന്‍സന്റിനെതിരെ പീഡന ആരോപണം ഉന്നയിച്ച് സ്ത്രീയ്ക്ക് മാനസിക രോഗമെന്ന് പരാതിക്കാരിയുടെ സഹോദരി. പത്ത് വര്‍ഷമായി ഇവര്‍ മാനസിക രോഗത്തിന് മരുന്നു കഴിക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. 

എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ഇത് താന്‍ വിലക്കിയിരുന്നു. ഇപ്പോള്‍ വിന്‍സന്റിനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ എല്‍ഡിഎഫുകാരനായ സഹോദരനാണ്. അന്വേഷണ സംഘം തന്റെ മൊഴി എടുത്തിട്ടില്ലെന്നും അവര്‍ പറയുന്നു. 

അതേസമയം വിന്‍സന്റിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു എംഎല്‍എയ്ക്കും, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കും പങ്കെന്നുും വിന്‍സനിന്റെ ഭാര്യ ശുഭ ആരോപിച്ചു. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന യുവതി നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നു. തന്നേയും വിളിച്ചിരുന്നു. 

കുടുംബ പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് വിളിച്ചിരുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഗൂഢാലോചനയെ കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. വിന്‍സന്റിനൊപ്പം കുടുംബം ഉറച്ചു നില്‍ക്കുകയാണ്. സത്യം പുറത്തുവരുമെന്നും ഭാര്യ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി