കേരളം

അന്തസുണ്ടെങ്കില്‍ കോണ്‍ഗ്രസ് വിന്‍സന്റിനെ രാജിവയ്പ്പിക്കണമെന്ന് വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തസുണ്ടെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സ്ത്രീ പീഢന കേസില്‍ അറസ്റ്റിലായ വിന്‍സന്റിനെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. വിന്‍സന്റിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് പ്രതിയെ രക്ഷിക്കാനുള്ള നാണംകെട്ട പണിയാണ് കോണ്‍ഗ്രസിന്റേതെന്ന് വിഎസ് വിമര്‍ശിച്ചു. 

നെയ്യാറ്റിന്‍കര എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കളാണ് വിന്‍സന്റ് എംഎല്‍എയ്ക്ക് എതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ച ആരോപണം. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പരാതിക്കാരിയുടെ മൊഴിയെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ നിലപാടിനെയാണ് വിഎസ് രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍