കേരളം

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ സുനില്‍രാജ് എന്ന അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അപ്പുണ്ണി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ പോലീസ് അന്വേഷിച്ചുവരികയാണ്. കേസിലെ ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.

ഈ മാസം 19നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കാണിച്ചാണ് അപ്പുണ്ണി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നും തന്നെയും സംവിധായകന്‍ നാദിര്‍ഷയേയും മാപ്പുസാക്ഷികളാക്കി ദിലീപിനെതിരെ തെളിവുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. താന്‍ മാധ്യമങ്ങളിലൂടെയാണ് കേസിനെപ്പറ്റി അറിയുന്നതെന്നും അപ്പുണ്ണി ഹര്‍ജിയില്‍ വ്യക്തമാക്കി.

എന്നാല്‍ ദിലീപ് അറസ്റ്റിലായതിനു ശേഷമാണ് അപ്പുണ്ണി ഒളിവില്‍ പോയത്. ദിലീപുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പൊലീസിന്റെ നിഗമനം. കൂടാതെ ജയിലില്‍ വെച്ച് അപ്പുണ്ണി പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സുനിയുമായി അപ്പുണ്ണി ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി