കേരളം

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: ടിപി സെന്‍കുമാറിന്റെ മൊഴിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതസ്പര്‍ധയുളവാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് ഷബീറാണ് മുന്‍ ഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയത്.

സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മുന്‍ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുത്തത്. പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതല്ലെന്നും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയതാണ് സൂചന.

സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതു സംബന്ധിച്ച പരാമര്‍ശമാണ് വിവാദമായത്. ലൗ ജിഹാദ്, ആര്‍എസ്എസും ഐഎസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എന്നിവയും വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചു. അഭിമുഖം പ്രസിദ്ധീകരിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും ടിപി സെന്‍കുമാര്‍ തന്റെ അഭിപ്രായങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു