കേരളം

മദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ല, ബുധനാഴ്ച സംസ്ഥാനത്ത് പിഡിപി ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് കേരളത്തിലേക്കു പോവാന്‍ പിഡിപി ചെയര്‍മാന്‍ അബദുല്‍ നാസര്‍ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍നാവില്ലെന്ന് എന്‍ഐഎ കോടതി. രോഗിയായ മാതാവിനെ സന്ദര്‍ശിക്കുന്നതിന് മദനിക്ക് കേരളത്തിലേക്കു പോവാമെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ ഒന്‍പതു വരെയാണ് മാതാവിനെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ എത്തുന്നതിന് മദനിക്ക് അനുമതി. ഒന്‍പതിനാണ് മകന്റെ വിവാഹം.

സുപ്രിം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകളില്‍ ഇളവു തേടിയാണ് മദനി ഹര്‍ജി നല്‍കിയത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇരുപതു വരെ കേരളത്തില്‍ പോവാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. ഇത് കോടതി തള്ളി.

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മദനിയെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ പിഡിപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി