കേരളം

ജീന്‍ പോളിനെതിരായ പരാതി: നനഞ്ഞിടം കുഴിക്കാനുള്ള ശ്രമമെന്ന് ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ജീന്‍ പോളിനെതിരെ നടി ലൈംഗിക പീഡന പരാതി നല്‍കിയത് നനഞ്ഞിടം കുഴിക്കാനുളള ശ്രമമാണെന്ന് പിതാവും നടനുമായ ലാല്‍. ചിത്രത്തില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം നടിക്കു നല്‍കാന്‍ തയാറാണെന്നും കൂടുതല്‍ പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാനില്ലെന്നും ലാല്‍ പറഞ്ഞു.

ചെറിയ സീനില്‍ അഭിനയിക്കുന്ന തുടക്കക്കാരിയായ നടിക്കു വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കാന്‍ തയാറാണ്. 50,000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പത്തു ലക്ഷം രൂപ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല. ചിത്രത്തില്‍നിന്ന് ഇടയ്ക്കു വച്ച് ഒഴിവാക്കിയതു കൊണ്ടാണ് ഇവര്‍ക്കു പണം നല്‍കാതിരുന്നത്. 

ആഭാസകരമായ വേഷം ധരിച്ച് അഭിനയിക്കേണ്ടി വന്നുവെന്ന ആക്ഷേപമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്. അടിസ്ഥാന രഹിതമാണ്. സ്ത്രീകളോടെന്നല്ല ആരോടും മോശമായി പെരുമാറിയിട്ടില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പ്രവചിക്കാന്‍ താന്‍ ആളല്ല. ആരോപണത്തെ നിയമപരമായി തന്നെ നേരിടും. പണം നല്‍കി ഈ പരാതി ഒതുക്കാനില്ലെന്നും ലാല്‍ പറഞ്ഞു.

ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗിക ആരോപണം ഉന്നയിച്ചാല്‍ പെട്ടെന്നു വാര്‍ത്തയാവാം. നനഞ്ഞിടം കുഴിക്കാനുള്ള ശ്രമമാവാം ഇതിനു പിന്നിലെന്ന് ലാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി