കേരളം

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാവര്‍ത്തിച്ച് വിന്‍സെന്റ് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും. തന്റെ ഭാഗത്തുനിന്നും യാതൊരു മോശം പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് എം വിന്‍സെന്റ് എംഎല്‍എ. പൊലീസ് കസ്റ്റഡിക്ക് മുമ്പായി വൈദ്യപരിശേധനയ്ക്ക് വിധേയമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിന്‍സെന്റ്. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ പൊലീസിനോട് എല്ലാ അര്‍ത്ഥത്തിലും സഹകരിക്കുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ അന്വേഷണം നടത്തുന്ന പൊലീസ് ഇതിലെ ഗൂഢാലോചനയും അന്വേഷിക്കണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും നെയ്യാറ്റിന്‍കര എംഎല്‍എയുടെയും ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെയുള്ള സ്ത്രീയുടെ പരാമര്‍ശമെന്നും വിന്‍സെന്റ് പറഞ്ഞു.

പൊലീസ് നോട്ടീസ് നല്‍കാതെ തന്നെ അന്വേഷണത്തോട് സഹകരിച്ചയാളാണ് താന്‍. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്ത് എത്തിയത്. തന്നെ പിന്‍വാതിലിലൂടെ കൊണ്ട് പോകാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും തന്നെ മുന്‍വാതിലിലൂടെ കൊണ്ടുപോയാല്‍ മതിയെന്നും വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസത്തേക്കാണ് എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പരാതിക്കാരിയുടെ വീട്ടിലെത്തിച്ചും പരാതിക്കാരി ജോലി ചെയ്ത സ്ഥലത്തും എത്തിച്ചായിരിക്കും തെളിവെടുപ്പ് പൂര്‍ത്തിയാക്കുക. ഒരു ദിവസത്തിനുള്ളളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍