കേരളം

ദിലീപിന് വേണ്ടി ''സ്‌കൈപ്പുമായി'' പൊലീസ്

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റിലായ നടന്‍ ദിലീപിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പൊലീസ് അങ്കമാലി കോടതിയില്‍ ഹാജരാക്കും. കോടതിലിലേക്ക് കൊണ്ടുപോകുന്നതിലെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിന്റെ റിമാന്റ് ഇന്നവസാനിക്കും. 

സ്‌കൈപ്പ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കുക. ആലുവ സബ്ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം തകരാറിലായതിനാല്‍ ലൈപ്‌ടോപ്പില്‍ സ്‌കൈപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാകും ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കുക. 

ദിലീപിനെ കോടതിയിലേക്ക് കൊണ്ടുപോകുന് വഴിയില്‍ പൊതുജനം കൂടി നിന്ന് ശല്യം ചെയ്യുന്നത് കാരണമാണ് പൊലീസ് ഇപ്പോള്‍ ഇങ്ങനെയൊരു വഴി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം വര്‍ധിക്കുമെന്നാണു പൊലീസിന്റെ വാദം.ഇതിനിടെ, മുഖ്യ പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യാപേക്ഷയിലുള്ള വാദം ഇന്നു കേള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍