കേരളം

ദിലീപിന്റെ റിമാന്റ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം എട്ടു വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപിനെ കോടതിക്കു മുന്നില്‍ ഹാജരാക്കിയത്. പരാതികളൊന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. സുരക്ഷ പരിഗണിച്ച്‌
വീഡിയോ കോണ്‍ഫറന്‍സിന് അനുവദിക്കണമെന്ന് കോടതിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

ഹൈക്കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതോടെ കാര്യമായ നടപടി ക്രമങ്ങളില്ലാതെ റിമാന്‍ഡ് കാലാവധി നീട്ടി ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം