കേരളം

അക്കൗണ്ടില്‍ വന്‍ തുകയെത്തിയ ആ യുവനടി ഞാനല്ല: നമിതാ പ്രമോദ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടിയെ അക്രമിച്ച കേസുമായി ബന്ധപെട്ട് ഭീമമായ തുക അക്കൌണ്ടിലെത്തിയ യുവ നടിയെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് വിശദീകരണവുമായി നടി നമിത പ്രമോദ്. 

നടിയെ കൊച്ചിയില്‍ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ യുവനടിയുടെ അക്കൌണ്ടില്‍ ഭീമമായ തുക എത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ആ നടി താനല്ല എന്ന വിശദീകരണവുമായി  നമിത പ്രമോദ് രംഗതെത്തിയത്. 

ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക ഈ യുവ നടിയുടെ അക്കൌണ്ടില്‍ എത്തിയെന്നായിരുന്നു വാര്‍ത്തകള്‍. കാവ്യയുടെയും ദിലീപിന്റെയും അടുത്ത സുഹൃത്തായ നടിയെ പറ്റിയുള്ള വാര്‍ത്തകള്‍ നമിത പ്രമോദാണ് യുവനടിയെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇട നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്് വിശദീകരണവുമായി താരം രംഗത്തെത്തിയത്

അന്വേഷണത്തിന്റെ പരിധിയില്‍വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നുവെന്നുംസ നമിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി