കേരളം

ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയാല്‍ പുറത്തിറങ്ങല്‍ നീളുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ ജാമ്യാപേക്ഷ തള്ളിയാല്‍ മാത്രമെ സുപ്രീം കോടതിയെ സമീപിക്കുകയുള്ളൂ.

അതേസമയം ദിലീപിന്റെയും ഭാര്യ കാവ്യമാധവന്റെയും അടുത്ത സുഹൃത്തും ചലചിത്രപ്രവര്‍ത്തകയും ഗായികയുമായ യുവതിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. നടി ഉപദ്രവിക്കപ്പെട്ട ദിവസങ്ങളില്‍ ഇവരുടെ നീക്കങ്ങളില്‍ ആദ്യം മുതല്‍ പൊലീസിന് സംശയമുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

സുനില്‍ കുമാറിനെ അറിയില്ലെന്ന കാവ്യാ മാധവന്റെ മൊഴി വസ്തുതാപരമല്ലെന്നാണ് പൊലീസ് പറയുന്നത്. കാവ്യയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. കുറ്റത്തില്‍ ദിലീപിന് പങ്കില്ലെന്നായിരുന്നു കാവ്യയും കാവ്യയുടെ അമ്മയും പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ ദിലിപും കാവ്യയും എറ്റവും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെയും സുനില്‍ ഓടിച്ച വാഹനത്തില്‍  കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം. അമ്മ ശ്യാമളയെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി