കേരളം

മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീം കോടതിയെ സമീപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു. മാതാവിനെ കാണാന്‍ ജാമ്യം അനുവദിച്ച വിചാരണ കോടതി, മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ അനുവദിക്കാത്തത് നീതി നിഷേധമാണെന്ന് അപേക്ഷയില്‍ പറയുന്നുണ്ട്.

മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ നേരത്തെ കോടതി അനുവദിച്ചിരുന്നതാണെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മദനിക്ക് മാതാപിതാക്കളെ കാണാനാണ് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നിഷേധിച്ചിരിക്കുകയാണ്. 

ബെംഗളുരു കോടതിയുടെ വിധിക്കെതിരെ പിഡിപി സംസ്ഥാന ഘടകം ഈ മാസം 26 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തുന്നത് മഅ്ദനിക്ക് സുപ്രിം കോടതിയില്‍ തിരിച്ചടിയാകുമെന്ന ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല