കേരളം

ബിജെപി ഓഫിസ് ആക്രമണം: സിപിഎം കൗണ്‍സിലര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍ പൊലീസ് കസ്റ്റഡിയില്‍. കൗണ്‍സിലര്‍ ഐപി ബിനു അടക്കം നാലു പേരാണ് കസ്റ്റഡിയിലായത്. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിനു സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. എസ്എഫ്‌ഐ നേതാവ് പ്രിതിന്‍ രാജ് കൃഷ്ണയും പിടിയിലായിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് ആരോപണമുയര്‍ന്ന പ്രവര്‍ത്തകരെ സിപിഎം സസ്പന്‍ഡ് ചെയ്തു. ഐപി ബിനു ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

എന്തു പ്രകോപനമുണ്ടായാലും സിപിഎം പ്രവര്‍ത്തകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതായിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോവുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെപ്പോലെ പെരുമാറരുതെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പാര്‍ട്ടി ഓഫിസ് ആക്രമിക്കുന്നത് സിപിഎം ശൈലിയല്ല. പാര്‍ട്ടി തീരുമാനം പ്രവര്‍ത്തകര്‍ മറികടക്കരുത്. എന്തു പ്രകോപനമുണ്ടായാലും പാര്‍ട്ടി ഓഫിസുകളും വീടുകളും ആക്രമിക്കരുതന്നും കോടിയേരി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍