കേരളം

സംസ്ഥാനത്ത് കനത്ത പൊലീസ് ജാഗ്രത, കണ്ണൂരില്‍ അധിക സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ അരങ്ങേറുന്ന ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം പൊലീസ് കനത്ത ജാഗ്രതയില്‍. തലസ്ഥാനത്തെ നഗരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. തലസ്ഥാനത്ത അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ നിര്‍ദേശ പ്രകാരം എകെജി സെന്ററിന് കാവല്‍ ഏര്‍പ്പെടുത്തി. തലസ്ഥാനത്തെ ചില നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്നും ഭരണ നേതൃത്വത്തെ പൊലീസ് അറിയിച്ചതായാണ് സൂചന. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയുമുളള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏഴ് കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയും കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം നടന്നു. അക്രമം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്ത് ആക്രമണം നടന്ന സാഹചര്യത്തില്‍ കണ്ണൂരിലെ സിപിഎം, ബിജെപി പാര്‍ട്ടി ഓഫിസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്ത് മണക്കാട് തുടങ്ങിയ സംഘര്‍ഷമാണ് മറ്റു മേഖലകളിലേക്കു വ്യാപിച്ചത്. ഇരു പാര്‍ട്ടികളുടെയും അക്രമത്തില്‍ വീടുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്. പതിനഞ്ചോളം വീടുകളാണ് ആക്രമിക്കപ്പെട്ടത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതടക്കം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.  ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ മരുതുങ്കുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ