കേരളം

പെണ്‍കുട്ടി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

പത്തനാപുരം: പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മ ബീനയാണ് മൃതദേഹം കണ്ടത്.

റിന്‍സിയുടെ മുറി്ക്ക് രണ്ട് വാതിലാണുള്ളത്. ഇതില്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട ബീന സംശയം തോന്നി വീടിനുള്ളിലെ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും ശരീരത്തിലും മുറിവുള്ളതായി പൊലീസ് പറഞ്ഞു. പുനലൂര്‍ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.

കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ