കേരളം

തിരുവനന്തപുരത്തെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: സുബ്രഹ്മണ്യ സ്വാമി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. കേരള സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും വിഷയത്തില്‍ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ കേരളം ഇടപെടേണ്ടതില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍ ആവശ്യമില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയിറക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍