കേരളം

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദിനിക്ക് അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് സുപ്രിം കോടതി അനുമതി നല്‍കി. മദനിക്ക് ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാമെന്ന് കോടതി വ്യക്തമാക്കി. എന്‍ഐഎ കോടതി വിധിക്കെതിരെ മദനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

നേരത്തെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന മദനിയുടെ അപേക്ഷ ബംഗളൂരു എന്‍ഐഎ കോടതി തള്ളിയിരുന്നു. അതേസമയം വൃദ്ധയായ മാതാവിനെ കാണാന്‍ കോടതി  അനുമതി നല്‍കുകയും ചെയ്തു. 

ഓഗസ്റ്റ് 14 വരെ കേരളത്തില്‍ തങ്ങുന്നതിന് ജാമ്യവ്യവസ്ഥ ഇളവു ചെയ്തുകൊണ്ടാണ് ഇപ്പോഴത്തെ സുപ്രിം കോടതി വിധി. കേരളത്തില്‍ തങ്ങുന്ന കാലയളവിലെ സുരക്ഷാ ചെലവ് മദനി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)