കേരളം

വിനായകന്‍ മരിച്ച സംഭവം: രണ്ട് പോലീസുകാര്‍ക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം യുവാവ് ആത്മഹത്യ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതികരെ കേസെടുത്തു. പാവറട്ടി സ്‌റ്റേഷനിലെ സാജന്‍, ശ്രീജിത് എന്നിവര്‍ക്കെതിരെയാണ് കേസ്. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

വാടാനപ്പിള്ളി പൊലീസ് സ്‌റ്റേഷനിലാണ് വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രി എകെ ബാലന്‍ ഇന്ന് വിനായകന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ദളിതരെ കാണുമ്പോള്‍ ചില പൊലീസുകാര്‍ക്ക് ഇപ്പോഴും വിറളിയുണ്ടെന്നും ഇത് മാറാത്ത പൊലീസുകാര്‍, പൊലീസുകാരായി തുടരില്ലെന്നും മന്ത്രി പറഞ്ഞു. 

ക്രൈംബ്രാഞ്ച്  അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വിനായകന്റെ പിതാവ് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് വീട്ടുകാര്‍ നിവേദനം നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി