കേരളം

അധികാരദുര്‍വിനിയോഗ ആരോപണം: ആറു പരാതിയിലും സെന്‍കുമാറിനെതിരെ തെളിവില്ല: വിജിലന്‍സ് കോടതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അധികാരദുര്‍വിനിയോഗം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളുമായി ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ നല്‍കിയ ആറ് ഹര്‍ജികളും തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കഴമ്പുള്ള കേസല്ലെന്നും തെളിവുകളൊന്നുമില്ലെന്നും കണ്ടാണ് കോടതി ഈ പരാതികള്‍ തള്ളിയത്.
വിവിധ സ്ഥാനങ്ങളിലിരിക്കെ പല കേസുകളിലായി അധികാരദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു പരാതി. സെന്‍കുമാറിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്നതായിരുന്നു ഈ പരാതികളെല്ലാം. എന്നാല്‍ ഈ പരാതികള്‍ പരിശോധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഇത് നേരത്തെതന്നെ പരിശോധിച്ച് അന്വേഷണം വേണ്ടതില്ലെന്ന് തീരുമാനിച്ചതാണെന്നും പുതിയ അന്വേഷണം നടത്താന്‍ ഉത്തരവിടാനുള്ള തെളിവുകളൊന്നും പരാതിയിലില്ലെന്നും നിലപാടടെടുത്തു.
കണിച്ചുകുളങ്ങര കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയില്ല എന്നതായിരുന്നു ഒരു പരാതിയുടെ അടിസ്ഥാനം. കെഎസ്ആര്‍ടിസി എംഡിയായിരിക്കെ നിര്‍മ്മാണങ്ങളില്‍ അഴിമതി നടത്തി, അധികാരദുര്‍വിനിയോഗം നടത്തി തുടങ്ങിയ ആരോപണങ്ങളായിരുന്നു ആറ് പരാതികളിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു