കേരളം

മുഖ്യമന്ത്രി പ്രതികരിച്ചില്ല, ഉദ്ഘാടന ചടങ്ങ് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഏലിയാസ് ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചി മെട്രൊ സോളാര്‍ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചതിനെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസമ്മതിച്ചു. ആദ്യ മെട്രോ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രതികരണം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി അദ്ദേഹം മടങ്ങി. അതേസമയം സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചടങ്ങായി നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു. 

പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോയില്‍ യാത്ര ചെയ്‌തെത്തുന്ന മുഖ്യമന്ത്രി ആലുവ സ്‌റ്റേഷനില്‍ സോളാര്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ആലുവ സ്‌റ്റേഷനില്‍ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിച്ചില്ലന്നു പരാതി ഉയര്‍ന്നതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. 

അതേസമയം സോളാര്‍ പ്ലാന്റ് ഉദ്ഘാടനത്തിന് ചടങ്ങുകളൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി മെട്രൊയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ്. പ്രധാനമന്ത്രി എത്തും മുമ്പ് തയാറെടുപ്പുകള്‍ വിലയിരുത്തേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. അതിനായാണ് അദ്ദേഹം യാത്ര ചെയ്തത്. സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മം നടത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അതു വേണ്ടെന്നു വച്ചതായും അതിന്റെ പേരില്‍ വിവാദം വേണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ