കേരളം

പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യത്തെ പരിഹസിച്ച് ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കി പത്രം അച്ചടിക്കുന്നതെന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. പരിസ്ഥിതിദിനത്തില്‍ ഒരു കോടി ചെടികള്‍ നടുവാന്‍ ഒരു കോടിയോളം രൂപയ്ക്കു പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചാണ് തന്റെ ഫേസ്ബുക്ക് പേജിലുടെ ജോയ് മാത്യു രംഗത്തെത്തിയത്.

ഒരു കോടി മരം നടാനുള്ള പരസ്യ ഇനത്തില്‍ മാത്രം കോടിക്കണക്കിന് രൂപ മുടക്കിയ സര്‍ക്കാരിന്റെ നടപടിയെ പാടെ വിമര്‍ശിച്ചുകൊണ്ടാണ് ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയും പണം ചെലവാക്കുന്നതിനു പകരമായി ഒരു പത്രക്കുറിപ്പ് കൊടുത്താല്‍പ്പോരെയെന്നും ജോയ് മാത്യു ചോദിക്കുന്നു. പത്ര കുറിപ്പുകള്‍ നടത്തിയാല്‍ പത്രങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കുമോ എന്നും ജോയ് മാത്യൂ തന്റെ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. 

ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു കോടി ചെടികൾ നടുവാൻ 
ഒരു കോടിയോളം രൂപ വരുന്ന പത്രപരസ്യങ്ങൾ
അപ്പോൾ ഒരു ചെടിക്ക്‌ ഒരു രൂപ വരും
അതുകൊണ്ട്‌ പ്രിയപ്പെട്ടവരെ ഇന്നലെ നട്ട ഒരു ചെടിപോലും നഷ്ടപ്പെടാതെ നോക്കണേ -സംഗതി ഒരു രൂപക്ക്‌ ഇക്കാലത്ത്‌ ഒന്നും കിട്ടില്ലെങ്കിലും
രൂപ രൂപ തന്നെയാണല്ലൊ!
മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കി പത്രം അച്ചടിക്കുന്നത്‌? സർക്കാരിന്റെ പബ്ലിക്‌ റിലേഷൻ വകുപ്പിൽ നിന്നും ഒരു പത്രക്കുറിപ്പ്‌ കൊടുത്താൽപ്പോരെ ?
പത്രങ്ങൾ വാർത്ത കൊടുക്കാതിരിക്കുമൊ?
ലോക പരിസ്തിതി ദിനത്തിൽ പത്രങ്ങളിൽ പരസ്യവും കൊടുത്ത്‌ മരം മുറിയെ പ്രൊൽസാഹിപ്പിക്കണോ എന്ന് എന്റെ ഒരു പത്രക്കാരൻ ചങ്ങാതിയോട്‌ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതിങ്ങിനെ:
"പരിസ്തിതി എന്തായാലും പരസ്യം നന്നാകണം " അതാവണമത്രെ നമ്മ ലൈൻ- ചെലപ്പോ അങ്ങിനെ വേണമായിരിക്കും ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത