കേരളം

പറയൂ, ഇതാണോ പാക്കിസ്ഥാന്‍; കേരളത്തെ ചൂണ്ടിക്കാട്ടി ബിജെപിയോട് കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ പാക്കിസ്ഥാനായി ചിത്രീകരിച്ച വാര്‍ത്താ ചാനലിനും, ദക്ഷിണേന്ത്യക്കാരെല്ലാം തരം താണവരാണെന്നും ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കാര്‍ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്ത്, കേരളം മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നിലാണെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയാണ് കോടിയേരി ബലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

- സാക്ഷരതയിൽ കേരളമാണ് ഒന്നാമത്.
- ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്.
- ലിംഗസമത്വത്തിലും സ്ത്രീ, പുരുഷ അനുപാതത്തിലും കേരളമാണ് മുന്നിൽ.
- പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.
- ശിശു മരണനിരക്കും ഗർഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.
- ഭിന്ന ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിൽ.
- അംഗപരിമിത സൗഹൃദ സംസ്ഥാനം.
- രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.
- എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയിൽ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതിൽ ഒന്നാമത്.
- മനുഷ്യാവകാശ സംരക്ഷണത്തിൽ ഒന്നാമത്.
- സൗജന്യ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒന്നാമത്.
- സൗജന്യ ആരോഗ്യപരിപാലനത്തിൽ ഒന്നാമത്.
- വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനം.
- എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സംസ്ഥാനം.
- വർഗീയ കലാപങ്ങൾ ഇല്ലാത്തിടം.
- അയിത്താചാരങ്ങളില്ലാത്തിടം.
- ജാതി പീഡനമില്ലാത്തിടം.
- ദളിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം.
- പശുവിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്.

പറയു, ഇതാണോ പാക്കിസ്ഥാനെന്ന് കോടിയേരി ചോദിക്കുന്നു. 
ദക്ഷിണേന്ത്യക്കാരെല്ലാം തരംതാണവരാണെന്നും കറുത്തവരാണെന്നും ചിത്രീകരിച്ച് ബി ജെ പി നേതാവ് തരുണ്‍ വിജയ് നടത്തിയ അഭിപ്രായപ്രകടനവും, കേരളത്തില്‍ വന്ന അമിത്ഷാ നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നില്‍ അവമതിക്കുന്ന വിധത്തിലുള്ളവയാണ്.

അമിത്ഷാ കേരളത്തില്‍ വന്നപ്പോള്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. ഒന്നിനും കൊള്ളരുതാത്തവരായാണ് ചിത്രീകരിച്ചത്. ഇങ്ങനെ കേരളത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയായി ബി ജെ പി മാറായിരിക്കുന്നു.
കേരള ജനതയെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി