കേരളം

മാണിയെ മാരണമാക്കിയ വീക്ഷണത്തിന്റെ മുഖപ്രസംഗത്തെ തള്ളിഎം.എം.ഹസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പാര്‍ട്ടിയുടെ അഭിപ്രായമല്ല വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നതെന്ന് ഹസന്‍ പറഞ്ഞു. 

മാണി മാരണമാണെന്ന തലക്കെട്ടില്‍ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തോട് യോജിക്കുന്നില്ല. അതുപോലൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഹസന്‍ പറഞ്ഞു. യുഡിഎഫ് വിടാന്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ച ഏകപക്ഷീയമായ തീരുമാനത്തോടെ കെപിസിസിക്കും യുഡിഎഫിനുമുണ്ടായ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണി സ്വീകരിച്ച നിലപാടിനോട് മാത്രമാണ് കെപിസിസി അദ്ധേഹത്തോട് അമര്‍ശവും, അതൃപ്തിയും പ്രകടിപ്പിച്ചതെന്നും ഹസന്‍ വ്യക്തമാക്കുന്നു.

യുഡിഎഫ് മുന്നണിയില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തി എന്ന വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ്. മാണിക്ക് രാഷ്ട്രീയം കച്ചവടമാണ്. കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ