കേരളം

ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി രണ്ട് ലക്ഷംരൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക. സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍, ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്