കേരളം

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടുകഥയാണെന്ന് മുന്‍ അന്വേഷണ ഉഗ്യോഗസ്ഥന്‍; ഭാവന ചേര്‍ത്തൊരുക്കിയ കഥ കേരളം ആഘോഷമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏറെ കോലിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കേസനന്യേഷണത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഐജി ജി ബാബുരാജ്. സംസ്ഥാന പോലീസിലെ ചിലര്‍ മെനഞ്ഞെുണ്ടാക്കിയ കെട്ടുകഥ കേരളം ആഘോഷിക്കുകയാണ് ചെയ്തത്. 

ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പെട്ടെന്ന് അന്വേഷണം നിര്‍ത്തിയാല്‍ മറ്റു വിവാദങ്ങളുണ്ടാകാം എന്ന് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരിക്കാം. എന്നാല്‍, ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് ജോലിയും കെ കരുണാകരന് അധികാരവും പോയതാണ് ഇതിന്റെയെല്ലാം ഫലം. ബാബുരാജ് വ്യക്തമാക്കി.

ക്രയോജനിക്ക് റോക്കറ്റിന്റെ എന്‍ജിന്‍ രൂപകല്‍പ്പന മാദ്വീപുകാരികളായ യുവതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് കേസ്. കേസില്‍ എഫ്‌ഐആര്‍ തയാറാക്കിയ ഡിവൈഎസ്പിയെ ചോദ്യം ചെയ്തപ്പോള്‍ അസംഭവ്യമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.  ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്വേഷണ കാലത്ത് തന്നെ കണ്ടിട്ടില്ലെന്ന് എഫ്‌ഐആര്‍ തയാറാക്കിയ ഡിവൈഎസ്പി വിജയന്‍ പറഞ്ഞു. ബാബുരാജ് പറയുന്നത് കള്ളമാണെന്നും അദ്ദേഹം. 

അതെസമയം, ബാബുരാജ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞോട്ടെയെന്നാണ് ഈ കേസ് അന്വേഷിച്ച മുന്‍ ഡിജിപിയും പ്രത്യേക സംഘത്തിന്റെ മേധാവിയുമായിരുന്ന സിബി മാത്യൂസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം