കേരളം

സംസ്ഥാനത്ത് സിപിഎം തേര്‍വാഴ്ചയെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം തേര്‍വാഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തെ സിപിഎം ആക്രമണത്തില്‍ ബിജെപിക്ക് നീതി ലഭിക്കുന്നില്ലെന്നും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനോ സംഘടനാ പ്രവര്‍ത്തനമോ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ വ്യാപകമായി സിപിഎം ആക്രമണം നടത്തുകയാണ്. ഒരു കേസില്‍ പോലും അന്വേഷണം നടക്കുന്നില്ല. നീതി തേടി മറ്റെവിടെയും പോകാനില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ സമീപിക്കുന്നത്. കേന്ദ്ര പ്രതിനിധി എന്ന നിലയില്‍ ഇടപെടണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്നും ഇതില്‍ ഗൂഡാലോചനയുണ്ടെന്നും കുമ്മനം കുറ്റപ്പെടുത്തി.

പാര്‍ട്ടിയെ മനപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്ന് പോയതിന് ശേഷം കേരളം മുഴുവന്‍ കലാപം നടക്കുന്നു എന്നുവരുത്തി തീര്‍ക്കാനാണ് സിപിഎം ശ്രമം. ഇത് യാദൃശ്ചികമല്ല. സീതാറാം യെച്ചൂരി ആക്രമിക്കപ്പെട്ടതിന്റെ ഭാഗമായി ആക്രമണം അരങ്ങേറുന്നത് കേരളത്തില്‍ മാത്രമാണ്. ആക്രമത്തിന്  ഇരയായെങ്കില്‍ ബംഗാളിലും ത്രിപുരയിലും സംഘര്‍ഷമുണ്ടാകാണ്ടേതല്ലെയെന്നും കുമ്മനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി