കേരളം

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും!

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ പണിയുന്ന ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും! കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ബിജെപിയുടെ ഉറച്ച പ്രതീക്ഷയാണ് പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഒരുക്കാന്‍ പാര്‍ട്ടയെ പ്രേരിപ്പിച്ചിരിക്കുന്നത്. 

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞയാഴ്ച തറക്കല്ലിട്ടിരുന്നു. തമ്പാനൂരിലെ നിലവിലെ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന്‍ പൊളിച്ച് തല്‍സ്ഥാനത്ത് പുതിയ ബഹുനില മന്ദിരം പണിയാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഭൂമിക്ക് താഴെ രണ്ടു നിലകള്‍ അടക്കം ഏഴ് നില മന്ദിരമാകും കെട്ടിപ്പൊക്കുക. ഒന്നാം നിലയിലാണ് സംസ്ഥാന പ്രസിഡന്റിന്റേയും മുഖ്യമന്ത്രിയുടേയും ഓഫീസ്. പാര്‍ട്ടി ആസ്ഥാനത്തെത്തുമ്പോള്‍ 'മുഖ്യമന്ത്രി'ക്കു വിശ്രമിക്കാനും ചര്‍ച്ച നടത്താനും വേണ്ടിയാണത്രേ ഈ ഓഫിസ്. സിപിഎം ആസ്ഥാനമായ എകെജി സെന്ററിനെക്കാള്‍ വലിയ ആസ്ഥാന മന്ദിരം ബിജെപി ഒരുക്കുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. 

ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സംസ്ഥാന നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയായിരുന്നു അമിത് ഷാ മടങ്ങിയത്. ലോകസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ അടിത്തറയുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ