കേരളം

പുതുവൈപ്പ്‌:ബുധനാഴ്ച മുഖ്യമന്ത്രി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും; നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുവൈപ്പ് ഐഒസി പ്ലാന്റിന് നേരെ ജനകീയ സമരം ശക്തമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചു. നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും യോഗമാണ് വിളിച്ചിരിക്കുന്നത്. ഇന്ന്് രാവിലെ11 മണിയോടെ ഐഒസി പ്ലാന്റിന് മുന്നില്‍ നാട്ടുകാര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. 

ജൂലൈ നാലുവരെ പ്ലാന്റില്‍ ഒരുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തില്ലയെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം വാക്കുകൊടുത്തിരുന്നു. എന്നാല്‍ ആ വാക്കു പാലിക്കാതെ ഇന്നു രാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ജനകീയ സമിതി പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നാട്ടുകാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ലാത്തി ചാര്‍ജിന് ശേഷവും പിരിഞ്ഞുപോകാതിരുന്ന നാട്ടുകാര്‍ പ്രതിഷേധ പ്രകടനം തുടര്‍ന്നതിന് ശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി വിവധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഐഒസി പ്ലാന്റിനെതിരെയുള്ള ജനകീയ സമരം സര്‍ക്കാരിനെതിരെ തിരിയുമെന്ന സാഹചര്യം എത്തിയപ്പോഴാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നു നടന്ന വലാത്തിചാര്‍ജില്‍ പ്രതിഷേദിച്ച നാളെ പുതുവൈപ്പില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി