കേരളം

ആര്‍എസ്എസുകാരന്‍ രാഷ്ട്രപതിയാകുന്നത് സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കെ.സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും, ഉന്നത പദവികളിലിരിക്കുന്ന മറ്റ് പ്രമുഖരുമെല്ലാം ആര്‍എസ്എസുകാരനാവുന്നതിനെ തത്കാലം സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇവിടെ കേരളത്തില്‍ ചിലയാളുകള്‍ വെറുതെ കുറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കും. അതിന്റെ പുറത്ത് കുറെ ചര്‍ച്ചകള്‍ നടക്കും. എ. പി. ജെ അബ്ദുള്‍ കലാമിന്റെ കാര്യത്തിലും ഇതുപോലെ കുറെ പറഞ്ഞു നടന്നിരുന്നതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 

ആര്‍. എസ്. എസ് അനുകൂലിയാണ് അബ്ദുല്‍ കലാം എന്നതായിരുന്നു അന്നത്തെ ആക്ഷേപം. ഇന്നിപ്പോള്‍ തനി ആര്‍. എസ്. എസുകാരനാണ് ഇദ്ദേഹം എന്നതാണ് ആക്ഷേപം. ഉപരാഷ്ട്രപതിയുടെ കാര്യത്തിലും അതു തന്നെ പറയും. ഇനി അടുത്ത ഒരുപാട് നാളത്തേക്ക് ഇതു തന്നെ പറയാനേ ഇക്കൂട്ടര്‍ക്ക് കഴിയൂ.

ഇടതു പക്ഷത്തിന് എന്തും പറയാം. കാരണം അവര്‍ക്ക് മേലെ ആകാശവും താഴെ ഭൂമിയും എന്നു പറയുന്നതുപോലെയാണ് അവസ്ഥ. ഇതു കേട്ട് കോണ്‍ഗ്രസ്സ് തുള്ളിയാല്‍ അവരുടെ ഗതി എന്താവുമെന്ന് പറയാതെ തന്നെ അറിയാമല്ലോയെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍