കേരളം

എംബിബിഎസ് പരീക്ഷാഫലം ചോര്‍ന്നെന്ന് പരാതി: സൈബര്‍ സെല്ലിന് പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലം ചോര്‍ന്നതായി പരാതി. ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലമാണ് ചോര്‍ന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ആരോഗ്യസര്‍വ്വകലാശാല സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെകെ ശൈലജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. 

എറണാകുളത്തെ സ്വകാര്യ കോളജിന്റെ വെബ്‌സൈറ്റിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.  പരീക്ഷയില്‍ മെഡിക്കല്‍ കോളജിനു വന്‍ വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴിയാണ് ഫലം ചോര്‍ന്നതെന്നാണു സൂചന. ഒന്നിലേറെ പരീക്ഷകളുടെ ഫലം ഇത്തരത്തില്‍ ചോര്‍ന്നതായും സൂചനയുണ്ട്. 

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ആരോഗ്യ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്