കേരളം

കോഴിക്കോട് രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

കുറ്റിയാടി: കോഴിക്കോട് കുറ്റിയാടി തീക്കൂനിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. രാജന്‍ എന്നയാള്‍ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേര്‍ ബൈക്കിലെത്തി ഇയാളെ വെട്ടുകയായിരുന്നെന്നായിരുന്നു വിവരം. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

കുറച്ച് ദിവസങ്ങളായി കുറ്റിയാടി മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മറ്റിയംഗം കെകെ ദിനേശന്റെ വീടിനു നേരെയും യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ വീടിന് നേരെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ വീടിന് നേരെയും ബോംബാക്രമണം നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ