കേരളം

വില്ലേജ് ഓഫീസിന് മുന്നിലെ കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്റ് ചെയ്തു. ആത്മഹത്യക്ക് കാരണം വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഓഫീസറും ആണെന്ന് ആത്മഹത്യ ചെയ്ത തോമസിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. ഭൂമിയുടെ കരം വാങ്ങുന്നതില്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞതിന് പിന്നാലെയാണ് വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തത്. കരം ഇന്നുതന്നെ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു. 

ഇന്നലെ രാത്രിയാണ് ഭൂമിയുടെ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത്  ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചത്. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് മരിച്ചത്. തോമസ് വില്ലേജ് ഓഫീസര്‍ക്കര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു.രണത്തിന് ഉത്തരവാദികള്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരാണെന്ന്
ബന്ധുക്കള്‍ ആരോപിച്ചിരുന്നു.വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി നല്‍കാത്തതില്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തോമസിന്റെ ഭാര്യ പറഞ്ഞു.വില്ലേജ് മാനും വില്ലേജ് അസിസ്റ്റന്റുമാണ് മരണത്തിന് കാരണമെന്ന് തോമസിന്റെ സഹോദരന്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷിക്കുമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. കലക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''