കേരളം

കേരളത്തിനാവശ്യമായ അരി ആന്ധ്ര നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശില്‍ നിന്നും ലഭിക്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്

കഴിഞ്ഞദിവസം ആന്ധ്രയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച പ്രാഥമികചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹന്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കുവാന്‍ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയത്. വിശദചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷിമന്ത്രിയും ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം