കേരളം

നടി ആക്രമിക്കപ്പെട്ട സംഭവം: ഗുഢാലോചന നടന്നിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകരാന്‍ ജിംസണ്‍ മൊഴി നല്‍കി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ജിംസണ്‍ മൊഴി നല്‍കിയത്. അതേസമയം, മെഴിയില്‍ സിനിമാ താരങ്ങളുടെ പേരില്ല. പെരമ്പാവൂര്‍ പോലീസിനാണ് ജിംസണ്‍ മൊഴി നല്‍കിയത്.

പള്‍സര്‍ സുനി ജയിലില്‍ എത്തിയ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണില്‍ നിന്ന് നിരവധി പേരെ വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, പോലീസ് തന്നെ ഏര്‍പ്പെടുത്തിയ ഫോണ്‍കെണിയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മറ്റൊരു സഹതടവുകാരന്‍ മുഖേന പള്‍സര്‍ സുനി കൊടുത്തുവിട്ട കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് തന്ത്രപരമായി പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിക്കുകയും ഫോണ്‍ റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ആക്രമിക്കപ്പെട്ട സംഭവം വിശദീകരിക്കുന്ന കത്ത് പള്‍സര്‍ സുനി കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഗൂഢാലോചന ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട്, സഹതടവുകാരനായ ജിംസണോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൃത്യം ചെയ്യാന്‍ പള്‍സര്‍ സുനിക്ക് വലിയ തുക പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ പണം ആരാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഫോണ്‍ റെക്കോഡ് ചെയ്തതില്‍ ഇതുമായി ബന്ധപ്പെട്ട് സൂചന ലഭിക്കുമെന്നാണ് സൂചന.

സുനില്‍ കുമാര്‍ സംഭത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. കോടതിയില്‍ ഇക്കാര്യം പറയും. സുനില്‍ കുമാറിനെ ആരെങ്കിലും ഉപയോഗിച്ച് വലിച്ചെറിഞ്ഞു. കാക്കനാട് ജയിലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സുനിയോട് ബന്ധം സ്ഥാപിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകമായിരുന്നെന്ന് സംഭവത്തെ കുറിച്ച് ജിംസണ്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍