കേരളം

അതുകൊണ്ടാണ് യോഗയെ പറ്റിപ്പറയുമ്പോഴും മതേതരത്വം പറയുന്നത്;മാര്‍ക്രിസോസ്റ്റം തിരുമേനിയെ പറ്റി കുമ്മനം രാജശേഖരന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍, പൊതു ജീവിതത്തില്‍ വളരെ മാന്യമായ ആദരണീയമായ സ്ഥാനമാണ് മാര്‍ക്രിസോസ്റ്റം തിരുമേനിക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാ വിഭാഗങ്ങള്‍ക്കും എന്തെല്ലാം കാര്യത്തില്‍അഭിപ്രായ വ്യത്യാസങ്ങളുണ്ടങ്കില്‍ ഒത്തൊരുമിച്ച് ആശയവിനിമയം നടത്താന്‍ പറ്റിയ ഒരു വ്യക്തിത്വം ഇന്ന് കേരളത്തിലുണ്ടെങ്കില്‍ അത് മാര്‍ക്രിസോസ്്റ്റം തിരമേനിയാണെന്നു കുമ്മനം പറഞ്ഞു.

അദ്ദേഹത്തിന് പകര്‍ന്നുതരാനുള്ളത് മധുരം മാത്രമാണെന്നും കയ്‌പേറിയതൊന്നും അദ്ദേഹം ആര്‍ക്കും വിളമ്പാറില്ല. അതിന് കാരണം ആദ്ദേഹത്തിന് യാതൊരു സ്വാര്‍ത്ഥതയുമില്ല എന്നുള്ളതാണ്.  അധികാരം വേണമെന്നില്ല. ആരെങ്കിലും നേതാവായി പ്രഖ്യാപിച്ച് സ്ഥാനമാനങ്ങള്‍ ലഭിക്കണമെന്നില്ലെന്നുള്ളതാണ്. സത്യസന്ധമായ ഹൃദയത്തന്റെ ഉടമയായ അദ്ദേഹത്തിനൊപ്പം അല്‍പസമയം ചെലവഴിക്കുകയെന്നത് ആത്മസുഖമാണെന്നും കുമ്മനം പറഞ്ഞു.

പമ്പാനദിയുടെ ഇരുകരയിലും ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളുമായി വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍ ആദ്യമായി എന്നെ അഭിനന്ദിച്ചത് തിരുമേനിയായിരുന്നു. ആറന്‍മുളയില്‍ സംഘടിപ്പിച്ച ആയിരങ്ങള്‍ പങ്കെടുത്ത ആദ്യസ്വീകരണസമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ആര് വേണമെന്ന് കാര്യത്തിലും ആരും സംശയമില്ലാതെ പറഞ്ഞതും തിരുമേനിയുടെ പേരായിരുന്നെന്നും കുമ്മനം പറഞ്ഞു.

പലകോണുകളില്‍ നിന്നും കുമ്മനം രാജശേഖരനെ വര്‍ഗീയവാദിയെന്നും മതവിദ്വേഷിയെന്നും വിളിക്കുമ്പോഴും തന്റെടെത്തോടുകൂടി തന്നെ കാര്യങ്ങള്‍ അദ്ദേഹം വെട്ടിത്തുറന്ന് പറയുന്നു. ഞങ്ങള്‍ തമ്മിലുള്ള ഹൃദയബന്ധം ഭേദിക്കാന്‍ ശ്രമിക്കുന്നവരുണ്ടായിട്ടും അതുകഴിയാത്തതും അതുകൊണ്ടാണ്. മോദിയെ കുറിച്ച് പറഞ്ഞകാര്യത്തില്‍ ശരിയാണെന്ന് പറയാന്‍ കഴിയുന്നത് ഉറച്ചുനില്‍്ക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത കൊണ്ടാണെന്നും കുമ്മനം പറഞ്ഞു.

മതേതരത്വം പ്രസംഗിക്കാനുള്ളതല്ല. അത് അനുഷ്ഠിക്കാനുള്ളതാണ്. അത് മുദ്രാവാക്യമല്ല. ജീവിതചര്യയാണ്. മതേതരത്വവും മതസൗഹാര്‍ദ്ദവും അനുഭവച്ചിവര്‍ക്കെ മനസിലാക്കാനാകൂ. ഇവിടെ മതേതരത്വം പ്രസംഗിച്ചു നടക്കുന്നവര്‍ കൈയടി നേടാന്‍ വേണ്ടിമാത്രം പറയുകയാണ്. അതുകൊണ്ടാണ് യോഗയെപറ്റി പറയുമ്പോഴും മതേതരത്വം പറയുന്നതെന്നും കുമ്മനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍