കേരളം

സുനില്‍കുമാര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം:ജയില്‍ വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി സുനില്‍കുമാര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് ജയില്‍ വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി. ജില്ലാ ജയില്‍ സൂപ്രണ്ടാണ് അന്വേഷണം നടത്തുന്നത്. സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിച്ചിരുന്ന ഫോണും സിംകാര്‍ഡും ഇന്നലെ കണ്ടെത്തിയിരുന്നു.ജ ഗള്‍ഫില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിരിക്കുന്നത്, തമിഴ്‌നാട്ടിലെ വിലാസത്തിലുള്ളതാണ് സിംകാര്‍ഡ്. ലീപിന്റെ മാനേജരെയും നാദിര്‍ഷയെയും വിളിച്ചത് ഈ ഫോണില്‍ നിന്നാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഫോണ്‍ എത്തിച്ചുവെന്ന് സംശയിക്കുന്ന വിഷ്ണുവും സുനില്‍കുമാറും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്.  ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയോട് ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

സുനില്‍കുമാറിന് ഫോണ്‍ എത്തിച്ചുകൊടുത്തത് വിഷ്ണു ആണെന്ന് ഇന്നലെ ചോദ്യം ചെയ്യലില്‍ വിഷ്ണു സമ്മതിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം