കേരളം

സ്വാശ്രയ മെഡിക്കല്‍ ഫീസ്; മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുത്: വിഎസ് അച്യുതാന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധിപ്പിച്ച  നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഫീസ് വര്‍ധന ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.

കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ എംബിബിഎസ് കോഴ്‌സുകളുടെ ഫീസ് നിരക്ക് നശ്ചയിച്ചത്. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് നിശ്ചയിച്ചത്. 85 ശതമാനം സീറ്റുകളില്‍ അഞ്ചര ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ചത്. ഇതിലൂടെ ഫീസ് ഏകീകരിക്കുകയും ചെയ്തു സര്‍ക്കാര്‍.

ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐ, എഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു