കേരളം

ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെപിസിസി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധി കണക്കിലെടുത്ത് ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടിയെടുക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അറിയിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനിടയിലാണ് ഹസന്‍ ഇക്കാര്യം അറിയിച്ചത്.

കാര്‍ഷിക മേഖല പ്രതിസന്ധിയിലായതോടെ രാജ്യമെമ്പാടും കര്‍ഷക ആത്മഹത്യ പെരുകുകയാണ്. കേരളത്തിലെ വിളകള്‍ക്കും വിലയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ അനുമതി വേണ്ടെന്ന ഹൈക്കോടതി വിധി മദ്യപാനത്തിന് മാത്രമേ സഹായിക്കൂവെന്നും എംഎം ഹസന്‍ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം