കേരളം

ശക്തിപ്രാപിച്ച് കാലവര്‍ഷം: ഉരുള്‍പൊട്ടലും വ്യാപക കൃഷിനാശവും;ജാഗ്രതാ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം വീണ്ടും ശക്തമായി. നദികളില ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി കാഞ്ചിയാറിലും പാണ്ടിപ്പാറയിലും ഉരുള്‍പൊട്ടി ഒന്നര ഏക്കറിലെ കൃഷി നശിച്ചു.ഇന്നലെ തുടങ്ങിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശത്തുള്ളവരും തീരപ്രദേശത്തുള്ളവരും ശ്രദ്ധപാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് ന്ല്‍കി.

വയനാട് ചുരത്തിലെ ഒന്‍പതാം വളവില്‍ മണ്ണിടിഞ്ഞ് മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മന്ത്രി വിഎസ് സുനില്‍കുമാറിന്റെയടക്കം വാഹനങ്ങള്‍ കുരുക്കില്‍പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ മണിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തി .കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരങ്ങള്‍ കടം പുഴകി വീണു. ബസ്സിലുണ്ടായിരുന്ന ഇരുപതോളം കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കൊച്ചിയിലെ മഴയ്ക്ക് മുന്‍പ് റോഡുകളും ഓടകളുിം വൃത്തിയാക്കാത്തത് പ്രശ്‌നമായിയി. .എംജി റോഡും കമ്മട്ടിപ്പാടവും അടക്കമുള്ള പ്രദേശങ്ങള്‍  വെള്ളത്തിനടിയിലായി. 
കനത്ത മഴയെത്തുടര്‍ന്ന് കൊട്ടാരക്കര ഏനാത്ത് പാലത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. റോഡിന് കുറുകേ മരം വീണതിനെത്തുടര്‍ന്ന് ബെയ്!ലി പാലത്തിലൂടെയുളള ഗതാഗതവും ഏതാനും മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം