കേരളം

സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന ബിഎ ആളൂര്‍ പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു സിറ്റിംഗിനു തന്നെ ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകനായ ബിഎ ആളൂര്‍ പള്‍സര്‍ സുനിക്കു വേണ്ടി കോടതിയില്‍ ഹാജരാകും. കുപ്രസിദ്ധമായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമി, ബണ്ടിചോര്‍, ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം, സോളാര്‍ കേസില്‍ സരിതാ നായര്‍ എന്നിവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി മാധ്യമ ശ്രദ്ധ നേടിയ അഭിഭാഷകനാണ് ബിഎ ആളൂര്‍ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍.

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലാണ് സുനിക്കുവേണ്ടി ആളൂര്‍ ഹാജരാവുക. സുനിയുടെ ആവശ്യപ്രകാരം ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തു. സുനിയുമായി ആളൂര്‍ കാക്കനാട് സബ്ജയിലില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ അഭിഭാഷകനെ മാറ്റി ആളൂരിന് തന്റെ വക്കാലത്ത് കൈമാറണമെന്ന് സുനി ജയില്‍ സുപ്രണ്ടിന് കത്തു നല്‍കിയിരുന്നു. ഈ അപേക്ഷ ജയില്‍ സുപ്രണ്ട് നാളെ കോടതിയില്‍ നല്‍കും. അഭിഭാഷകനെ മാറ്റാനുള്ള അനുമതി കോടതി നല്‍കിയാല്‍ ആളൂരാകും നാളെ സുനിക്കു വേണ്ടി ആലുവ കോടതിയില്‍ ഹാജരാവുക.

കേസില്‍ ഹാജരാവണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വരുന്നതെന്ന് ആളൂര്‍ വ്യക്തമാക്കുന്നു. അതേസമയം, പള്‍സര്‍ സുനിക്ക് ബിഎ ആളൂരിനെപ്പോലുള്ള ഒരു അഭിഭാഷകനെ വെക്കുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നും നടിയെ ആക്രമിച്ച കേസില്‍ പങ്കുള്ളവരായിരിക്കും ആളൂരിനെ നിയമിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയ ഇതിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ