ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഢാലോചനക്കേസില്‍; ചോദ്യം ചെയ്യല്‍ ആറാം മണിക്കൂറിലേക്ക്‌

മാനേജര്‍ അപ്പുണ്ണിയുടെയും സംവിധായകന്‍ നാദിര്‍ഷയുടെയും മൊഴികളും രേഖപ്പെടുത്തി
ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഢാലോചനക്കേസില്‍; ചോദ്യം ചെയ്യല്‍ ആറാം മണിക്കൂറിലേക്ക്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ്. ചോദ്യം ചെയ്യല്‍ ആറാം മണിക്കൂറിലേക്ക്‌

ദിലീപിനു പുറമെ പോലീസ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും സംവിധായകന്‍ നാദിര്‍ഷയുടെയും മൊഴികളും രേഖപ്പെടുത്തി. ദിലീപ്, മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷ എന്നിവരെ വെവ്വേറെ മുറികളിലായി മാറ്റിയാണ് ചോദ്യം ചെയ്തത്.


ഫോണില്‍ നാദിര്‍ഷയെ വിളിച്ച് വിലപേശല്‍ നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് മൊഴിയെടുക്കുന്നതിനായാണ് തന്നെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചിരിക്കുന്നത് എന്നാണ് മൊഴി നല്‍കുന്നതിനു പോകുന്നതിനുമുമ്പായി ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് മൊഴിയെടുക്കുന്നത് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചാണെന്ന് പോലീസ് പറഞ്ഞു. ചില കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി കത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ ഗൂഢാലോചനയെക്കുറിച്ചാക്കിയത്.


ദിലീപ് തനിക്കറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞതായും ചോദ്യംചെയ്യലുമായി സഹകരിക്കുന്നതായും പോലീസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഗൂഢാലോചനയെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. അന്നുതൊട്ട് ദിലീപിന്റെ പേര് പ്രത്യക്ഷമായും പരോക്ഷമായും ചര്‍ച്ചയില്‍ വരികയും ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടിയും പ്രതിയായ സുനില്‍കുമാറും നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു എന്ന് ദിലീപ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇക്കാര്യം പറഞ്ഞത് സംവിധായകന്‍ ലാലാണ് എന്ന ദിലീപിന്റെ പരാമര്‍ശത്തിനെതിരെ ലാല്‍തന്നെ തിരുത്തലുമായി വന്നിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞദിവസം, ആക്രമിക്കപ്പെട്ട നടി തന്നെ ഫെയ്‌സ്ബുക്കില്‍ ദിലീപിന്റെ പേരു പറയാതെ, നടന്‍ നടത്തിയ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നു പറഞ്ഞിരുന്നു. കൂടാതെ ആരോപണവിധേയനായ ആള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തില്ലെന്നതിനും തന്റെ കൈയ്യില്‍ തെളിവൊന്നുമില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇതെല്ലാം ദിലീപിലേക്കാണ് നീങ്ങുന്നതും. ഗൂഢാലോചന കേസില്‍ ദിലീപിനെ തുടര്‍ന്നും ചോദ്യം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

Related Article

മാധ്യമ വിചാരണയ്ക്കു നിന്നുതരില്ല; പ്രതിയാക്കാന്‍ കുറെയാളുകള്‍ ശ്രമിക്കുന്നു, അതിലൊന്നും ഒന്നും നടക്കില്ലെന്ന് ദിലീപ്

വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ്

സുനി കത്ത് എഴുതിച്ചത് സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട്

അന്വേഷണം ശരിയായ ദിശയില്‍; ദിലീപിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും ആക്രമിക്കപ്പെട്ട നടി

എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെമാത്രമെന്ന് ജോയ് മാത്യു

നടിയും സുനിയും തമ്മില്‍ ചിരകാലസുഹൃത്തുക്കളാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല; ദിലീപിനോട് ഇങ്ങനെ സംസാരിച്ചതായും ഓര്‍മ്മയില്ല: സംവിധായകന്‍ ലാല്‍

നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി:വിമന്‍ ഇന്‍ സിനിമ  കളക്ടീവ്

സുനില്‍കുമാര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം:ജയില്‍ വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി

പോസ്റ്റ് ഡിലീറ്റ് ചെയ്തത് വിമര്‍ശനം ഭയന്ന്; സലിം കുമാറിനെതിരെ ഭാഗ്യലക്ഷ്മി, സിനിമയിലെ സ്ത്രീ സംഘടനയ്ക്കും വിമര്‍ശനം

നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശം; മാപ്പുപറഞ്ഞ് സലീം കുമാര്‍

പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും സുഹൃത്തക്കളെന്ന് ദിലീപ്‌

ഗൂഢാലോചന നടക്കുന്നത് ചാനലുകളുടെ അന്തപ്പുരങ്ങളില്‍, ലക്ഷ്യം പ്രേക്ഷകരെ അകറ്റാനെന്ന് ദിലീപ്

നടിയെ ആക്രമിച്ച സംഭവം ദിലീപിന് നേരത്തേ അറിയാമായിരുന്നുവെന്ന് മൊഴി

ദിലീപിനെതിരെ സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയാണ് അരങ്ങേറുന്നതെന്ന് സലീംകുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com