കേരളം

ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊച്ചി കോസ്റ്റല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്കന്‍ഡ് ഓഫീസര്‍ സീമാന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. 

ജൂണ്‍ 11നാണ് സംഭവം നടന്നത്. കൊച്ചി തീരത്തുനിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ വിദേശചരക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു. രണ്ട് മത്സ്യതൊഴിലാളികള്‍ മരിക്കുകയും ചെയ്തിരുന്നു. വൊയേജ് ഡാറ്റ റെക്കോഡര്‍, ലോഗ് ബുക്ക്, ബെല്‍ബുക്ക്, ജിപിഎസ് ചാര്‍ട്ട്, ജിപിഎസ് ലോഗ്ബുക്ക്, ജിപിഎസ് ചാര്‍ട്ട്, നാവിഗേഷന്‍ ചാര്‍ട്ട്് എന്നിവയും ആംബര്‍ എല്‍ ചരക്കുകപ്പലില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കപ്പല്‍ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫീസറാണെന്ന് കപ്പലിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി