കേരളം

മൂന്നാര്‍: എല്ലാം പിന്നീട് പറയാമെന്ന് റവന്യൂ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്നതില്‍ പ്രതികരിക്കാതെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്ന് റവന്യൂ മന്ത്രി പ്രതികരിച്ചു.

നാളെയാണ് മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗം.

മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കണമോ എന്ന കാര്യം താന്‍ തീരുമാനിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. യോഗം ബഹിഷ്‌കരിക്കുമെന്ന് സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഐക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ഉന്നതല യോഗം വിളിക്കരുതെന്ന് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ, മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി