കേരളം

മത്സ്യ-തീരദേശ മേഖലയ്ക്കും നേട്ടം

സമകാലിക മലയാളം ഡെസ്ക്

തീരദേശ പുനരിധിവാസ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ 150 കോടി രൂപ അനുവദിച്ചു. ഇനിമുതല്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കും. ലക്ഷം വില വരുന്ന ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ ഇതുവരെ വലിയ തുകയ്ക്കാണ് മത്സ്യതൊഴിലാളികള്‍ ഇത് നന്നാക്കി എടുക്കാറുള്ളത്. ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ ആശ്വാസമാകും. 
ഉള്‍നാടന്‍ മത്സ്യ മേഖലയ്ക്ക് 49 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തും. 

തീരദേശ-മലയോര ഹൈവേ മേഖലകള്‍ക്ക് 16,000 കോടിയുടെ കിഫ്ബി ഫണ്ട് ലഭ്യമാക്കും. 30 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും. മലയോര ഹൈവെയ്ക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി