കേരളം

നുണ പരിശോധന വേണമെന്ന് പൊലീസ്; എതിര്‍ത്ത് സുനിയുടെ അഭിഭാഷകന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍. എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

കേസിലെ പ്രതികളായി പള്‍സര്‍ സുനി, വിജേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നടിയെ ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചനയില്ലെന്ന നിലപാടിലാണ് പൊലീസ്. പണം തട്ടാനായി നടത്തിയ പദ്ധതിയണെന്നാണ് പൊലീസ് പറയുന്നത്. പ്രതി പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതും പൊലീസിന് തലവേദനയാകുന്നു. ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

നടിയെ അക്രമിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ തെളിവ് ശേഖരണം പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും